A police special investigation team has readied the charge sheet against superstar Dileep, who has been accused of entering into a conspiracy with a criminal gang to waylay and assault a young actress.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം ഉടൻ സമർപ്പിക്കാനൊരുങ്ങി പൊലീസ്. രണ്ട് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. അറസ്റ്റ് ചെയ്ത് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിക്കണം എന്നായിരുന്നു ചട്ടം. ദിലീപിന് ജാമ്യം ലഭിക്കില്ലെന്ന പ്രതീക്ഷയില്‍ ആയിരുന്നു അന്വേഷണസംഘം. എന്നാല്‍ 85ാം ദിവസം ദിലീപ് പുറത്തിറങ്ങി. അങ്ങനെയെങ്കില്‍ ആരായിരിക്കും ഒന്നാം പ്രതി എന്നാകും എല്ലാവരും ഉറ്റുനോക്കുന്നത്. ക്വട്ടേഷൻ നല്‍കിയ ദിലീപോ അതോ നടിയെ ആക്രമിച്ച പള്‍സർ സുനിയോ? കുറ്റപത്രം സമർപ്പിക്കുന്നതോടെ ഈ ആകാംക്ഷക്ക് അവസാനമാകും. ദിലീപിനെതിരെ അതിശക്തമായ കുറ്റപത്രമാകും പൊലീസ് സമർപ്പിക്കാനൊരുങ്ങുക എന്നാണ് റിപ്പോർട്ട്. കേസിലെ മുഖ്യസാക്ഷി മൊഴി മാറ്റിപ്പറഞ്ഞത് പൊലീസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്.